Thursday 2 March 2017

വീട് പെയിന്റ് ചെയ്യിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്

















.ജോലി ഏല്പിക്കുന്ന പെയിന്റര് അല്ലെങ്കില് കരാറുകാരന് മുമ്പ് ചെയ്ത പണികള് കണ്ട് നന്നായിട്ടുണ്ടോ, നിശ്ചിത സമയത്ത് പറഞ്ഞ ചിലവില് തീര്ത്തോ എന്നൊക്കെ വിലയിരുത്തണം.
. പെയിന്റ് ചെയ്യുമ്പോള് മുറിക്കുള്ളിലെ ഫര്ണിച്ചറുകളും നിലവും പേപ്പര് കൊണ്ടോ പഴയ തുണി കൊണ്ടോ മൂടി വെക്കുക
. പെയിന്റ് ചെയ്യുമ്പോഴും ഉണങ്ങുന്നത് വരെയും മുറിയിലെ ജനാലകളും വാതിലും തുറന്നു വെക്കുക
. സാധ്യമെങ്കില് ഒരാഴ്ചയോളം മുറി ഉപയോഗിക്കാതിരിക്കുക
. പെയിന്റ് ചെയ്യുമ്പോള് മാസ്ക് ധരിക്കാന് ശ്രദ്ധിക്കുക
. ശരീരത്തില് പെയിന്റ് തട്ടാതെ നോക്കണം
. . കൂട്ടികള്ക്ക് എടുക്കാവുന്ന സ്ഥലത്ത് പെയിന്റ് വെക്കരുത്

. പരമാവധി ചെറിയ സ്ഥലത്തു മാത്രം കടുത്ത നിറങ്ങള് നല്കുക
. പാക്കറ്റില് കിട്ടുന്ന സിമന്റ് പെയിന്റ് പെട്ടെന്ന് കട്ടയാകും. അതു കൊണ്ട് ഉപയോഗിക്കുന്നതിന് വളരെ മുമ്പ് തുറക്കരുത്
. കാര്ഡുകളിലെ കളര്ഷെയ്ഡ് നോക്കി നിറം തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കുക. ചെറുകളത്തില് കാണുന്നകളര് എഫക്ട്മുറി മുഴുവന് അടിക്കുമ്പോള് കിട്ടണമെന്നില്ല.
. മുറിയില് .സി വെക്കുന്നുണ്ടെങ്കില് പെയിന്റിങിന് മുമ്പ് പുട്ടി ഇടണം. മിനുസമുള്ള ചുവരുകളില് .സി യുടെ പ്രവര്ത്തനം മെച്ചപ്പെടും.
. നിറങ്ങള് പകല് വെളിച്ചത്തില് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കടയിലെ വൈദ്യുതി വെളിച്ചത്തില് കാണുന്ന നിറം നിങ്ങള് ഉദ്ദേശിച്ചതാകണമെന്നില്ല.
. ചെറിയ മുറിയാണെങ്കില് സീലിങിന് ഇളം നിറങ്ങള് നല്കിയാല് വിശാലമായി തോന്നിക്കും.
. ബ്രോഷറില് അതേ അനുപാതത്തില് പെയിന്റ് വെള്ളവുമായി ചേര്ത്തില്ലെങ്കില് കമ്പനി അവകാശപ്പെടുന്ന നിറവും ഗുണവും കിട്ടിയെന്ന് വരില്ല

Monday 27 February 2017

അടുക്കളക്ക് സ്ഥാനം കാണുമ്പോൾ അറിയേണ്ടത്



ആധുനിക യുഗത്തില്സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. എന്നാല്‍, കുറവുകള്ഗൃഹ നിര്മ്മാണത്തിനെ ബാധിച്ചാല്സുഖമുള്ള ജീവിതത്തെ നാം തന്നെ നിഷേധിക്കുകയായിരിക്കും.
വീട് വയ്ക്കുമ്പോള്അടുക്കള സൌകര്യമുള്ളത് ആയിരിക്കുന്നതിനൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നതും ആയിരിക്കാന്ശ്രദ്ധിക്കണം. ഇതില്അടുക്കളയുടെ സ്ഥാനമാണ് ഏറ്റവും പ്രധാനം.
വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. ഇത് അഗ്നി ദേവന്റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്അഭിപ്രായപ്പെടുന്നു. അടുക്കളയില്കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൌകര്യം ഒരുക്കുകയും വേണം.
അടുക്കള തെക്ക് പടിഞ്ഞാറ് നിര്മ്മിച്ചാല്അത് വാസ്തുപുരുഷന് ദോഷകരമായും വടക്ക് കിഴക്ക് ആയാല്അത് കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്ക്കുമെന്നുമാണ് വാസ്തു വിദ്യാ വിദഗ്ധര്അഭിപ്രായപ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില്മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്അടുക്കള നിര്മ്മിക്കേണ്ടത്.
അടുക്കളയുടെ വാതില്കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്വടക്ക് ഭാഗത്തായിരിക്കാന്ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികള്വയ്ക്കാന്തെക്ക് അല്ലെങ്കില്വടക്ക് ദിക്കാണ് നല്ലത്.
പാചകം ചെയ്യുന്ന സ്ഥലം വീടിന്റെ പ്രധാന ഭിത്തികളോട് ചേര്ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്ഫുകള്വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല.
ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൌവ്വ് വയ്ക്കാന്ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. അവന്‍, മറ്റ് ഹീറ്ററുകള്തുടങ്ങിയവ വയ്ക്കാനും ദിക്ക് തന്നെയാണ് ഉത്തമം.
വാട്ടര്ഫില്റ്റര്സ്ഥാപിക്കാന്വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം. അതേപോലെ, സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കണമെന്നും വാസ്തു ശാസ്ത്രകാരന്‍‌മാര്ഉപദേശിക്കുന്നു.
അടുക്കളയ്ക്ക് വെള്ളയോ കറുപ്പോ നിറം നല്കുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങള്അടുക്കളയ്ക്ക് അനുയോജ്യമാണ്.
വാസ്തുശാസ്ത്രപരമായ്അടുക്കള വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക്കിഴക്ക്ഭാഗത്തോ ആയിരിക്കണം
അടുക്കളയില്കുടിക്കുവാനുള്ള വെള്ളത്തിന്റെ ടാപ്പ്‌, സിങ്കു, മുതലായവ വടക്ക് കിഴക്ക് മൂലയിലുടെ തന്നെ ആയിരിക്കണം
തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ഫ്രിഡ്ജ്‌, ഗ്രൈന്റര്‍, അലമാരകള്എന്നിവ വയ്ക്കാവുന്നതാണ്.
സ്റ്റോര്റൂംതെക്ക്കിഴക്ക്ഭാഗം, കിഴക്ക്ഭാഗംഅല്ലെങ്കില്തെക്ക്കിഴക്കിനുംതെക്ക്ഭാഗത്തിനും മദ്ധ്യയുമാവാം.
അടുപ്പ്അഥവാ സ്റ്റവ്കിഴക്കോട്ട് തിരിഞ്ഞു നിന്ന് പാകം ചെയ്യാവുന്ന രീതിയിലായിരിക്കണം.