Thursday 2 March 2017

വീട് പെയിന്റ് ചെയ്യിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്

















.ജോലി ഏല്പിക്കുന്ന പെയിന്റര് അല്ലെങ്കില് കരാറുകാരന് മുമ്പ് ചെയ്ത പണികള് കണ്ട് നന്നായിട്ടുണ്ടോ, നിശ്ചിത സമയത്ത് പറഞ്ഞ ചിലവില് തീര്ത്തോ എന്നൊക്കെ വിലയിരുത്തണം.
. പെയിന്റ് ചെയ്യുമ്പോള് മുറിക്കുള്ളിലെ ഫര്ണിച്ചറുകളും നിലവും പേപ്പര് കൊണ്ടോ പഴയ തുണി കൊണ്ടോ മൂടി വെക്കുക
. പെയിന്റ് ചെയ്യുമ്പോഴും ഉണങ്ങുന്നത് വരെയും മുറിയിലെ ജനാലകളും വാതിലും തുറന്നു വെക്കുക
. സാധ്യമെങ്കില് ഒരാഴ്ചയോളം മുറി ഉപയോഗിക്കാതിരിക്കുക
. പെയിന്റ് ചെയ്യുമ്പോള് മാസ്ക് ധരിക്കാന് ശ്രദ്ധിക്കുക
. ശരീരത്തില് പെയിന്റ് തട്ടാതെ നോക്കണം
. . കൂട്ടികള്ക്ക് എടുക്കാവുന്ന സ്ഥലത്ത് പെയിന്റ് വെക്കരുത്

. പരമാവധി ചെറിയ സ്ഥലത്തു മാത്രം കടുത്ത നിറങ്ങള് നല്കുക
. പാക്കറ്റില് കിട്ടുന്ന സിമന്റ് പെയിന്റ് പെട്ടെന്ന് കട്ടയാകും. അതു കൊണ്ട് ഉപയോഗിക്കുന്നതിന് വളരെ മുമ്പ് തുറക്കരുത്
. കാര്ഡുകളിലെ കളര്ഷെയ്ഡ് നോക്കി നിറം തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കുക. ചെറുകളത്തില് കാണുന്നകളര് എഫക്ട്മുറി മുഴുവന് അടിക്കുമ്പോള് കിട്ടണമെന്നില്ല.
. മുറിയില് .സി വെക്കുന്നുണ്ടെങ്കില് പെയിന്റിങിന് മുമ്പ് പുട്ടി ഇടണം. മിനുസമുള്ള ചുവരുകളില് .സി യുടെ പ്രവര്ത്തനം മെച്ചപ്പെടും.
. നിറങ്ങള് പകല് വെളിച്ചത്തില് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കടയിലെ വൈദ്യുതി വെളിച്ചത്തില് കാണുന്ന നിറം നിങ്ങള് ഉദ്ദേശിച്ചതാകണമെന്നില്ല.
. ചെറിയ മുറിയാണെങ്കില് സീലിങിന് ഇളം നിറങ്ങള് നല്കിയാല് വിശാലമായി തോന്നിക്കും.
. ബ്രോഷറില് അതേ അനുപാതത്തില് പെയിന്റ് വെള്ളവുമായി ചേര്ത്തില്ലെങ്കില് കമ്പനി അവകാശപ്പെടുന്ന നിറവും ഗുണവും കിട്ടിയെന്ന് വരില്ല