• ഫര്ണിച്ചറുകളും മറ്റു അലങ്കാരവസ്തുക്കളും ശരിയായ രീതിയില് ക്രമീകരിച്ച് മുറിക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള വഴികള് സ്വതന്ത്രമാക്കണം. മാത്രമല്ല, വലിയ ഫര്ണിച്ചര് കഴിവതും ഒഴിവാക്കി കൈകളില്ലാത്ത കസേരകളും ചെറിയ മേശകളും ഒതുങ്ങിയ ചെറിയ സോഫാ സെറ്റുകളും മറ്റും ഉപയോഗിച്ചാല് മുറികള്ക്ക് വലിപ്പം തോന്നിക്കും. ഫ്ളോറിലേക്കു നോക്കുമ്പോള് കൂടുതല് സ്ഥലം ലഭ്യമായതായി മനസിലാകും.
• ഇരുണ്ട നിറങ്ങള് മുറികളെ ഇടുക്കും. ഇളംനിറങ്ങളാണെങ്കില് കാറ്റും വെളിച്ചവും കടക്കുന്ന തുറന്ന മുറികളായി, കൂടുതല് വലിപ്പമുള്ളതായി തോന്നിക്കും.ഇരുണ്ടനിറങ്ങള് നമ്മുടെ ശ്രദ്ധയെ വീടിനു പുറത്തേക്ക് പിടിച്ചുവലിക്കും. ഇളംനിറങ്ങള് മുറിക്കുള്ളിലേക്കാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. പച്ചയുടെയും നീലയുടെയും ഇളംനിറങ്ങള് മുറികള്ക്ക് പ്രസാദാത്മകത നല്കും.
• ഒരു നിറത്തിന്റെ തന്നെ വകഭേദങ്ങള് ഉപയോഗിക്കുക. ഭിത്തികളിലെ നിറങ്ങളോട് സാമ്യമുള്ള ഫര്ണിച്ചര് തുണിത്തിരങ്ങള്, കര്ട്ടണുകള് എന്നിവ മുറിക്ക് കൂടുതല് വെളിച്ചവും വലിപ്പവും കുലീനതയും നല്കുന്നു.വൈവിധ്യമുളള നിറങ്ങള് മുറിയെ കൂടുതല് ചെറുതാക്കുന്നു. ഭിത്തിയിലെ നിറത്തിനനുയോജ്യമായ അലങ്കാര വസ്തുക്കളും പെയിന്റുങ്ങുകളുമെല്ലാം ഉപയോഗിച്ചാല് എത്ര ചെറിയ മുറിയും കൂടുതല് വലിപ്പം തോന്നിപ്പിക്കും.
•ചെറിയസ്ഥലത്ത് സാധനങ്ങള് വാരിവലിച്ചിടുന്നതു കാണുമ്പോള് തന്നെ സ്ഥലം കുറഞ്ഞതുപോലെ അനുഭവപ്പെടും. മാത്രമല്ല, കുത്തിനിറച്ചിടുന്നത് വീടിന് അഭംഗി വരുത്തും. അലമാരകള്, മേശകള് എന്നിവയിലെ സാധനങ്ങള് വ്യത്തിയായി അടുക്കി വെക്കുക. അപ്പോള് തന്നെ കൂടുതല് സ്ഥലം ലഭിക്കും
• പരിമിതമായി വെളിച്ചം മുറികള്ക്ക് ഇരുളിമയും അസൗകര്യവുമാണ് പ്രദാനം ചെയ്യുക. സൂര്യപ്രകാശം അകത്തേക്കു പ്രവേശിക്കുന്ന തരത്തിലാവണം ജനാലകള്. കനത്ത കര്ട്ടണും മറ്റും ഒഴിവാക്കുക. കട്ടി കുറഞ്ഞ തുണികള് ഒഴിവാക്കുക.സ്വാഭാവിക ലൈറ്റിങ് കൂടാതെ ക്യത്രിമ ലൈറ്റിങ് ക്രമീകരിക്കുക. കൂടുതല് ലാമ്പുകളും ട്രാക്ക് ലൈറ്റിങ്ങുകളുമെല്ലാം ഉപയോഗിച്ചാല് മുറികള്ക്ക് വലിപ്പം തോന്നിപ്പിക്കും

No comments:
Post a Comment